എല്ലാ വാർത്തകളും വായിക്കാം.

മീനച്ചിലാറ്റിൽ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഈരാറ്റുപേട്ട താക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. 15 വയസ്സായിരുന്നു. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു അഫ്സലും അനുജനും. ഗവർണർ നടപടിയുമായി മുന്നോട്ട് . ◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കു പ്രതിനിധിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ നടപടികളുമായി ഗവര്‍ണര്‍. സെനറ്റ് യോഗത്തിന്റെ വിവരങ്ങള്‍ ഗവര്‍ണര്‍ തേടി. യോഗത്തിനു വരാതിരുന്ന അംഗങ്ങളുടെ പേരുകള്‍ ഉടന്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കോവിഡ് PPE കിറ്റ് വാങ്ങിച്ചതിൽ അഴിമതി ശൈലജ ടീച്ചറിനെതിരെ ലോകായുക്ത അന്വേഷണം. ◾കോവിഡ് അഞ്ചര കോടിയിലേറെ ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാക്കിയെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്. കോവിഡ് മൂലം 2020 ല്‍ ലോകത്തെ 710 ലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലാക്കിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നാണ് റിപ്പ...