Posts

Showing posts from February 17, 2023

മുൻ രാജ്യസഭാ ഉപാധ്യക്ഷനെ രക്ഷിച്ചത് പോലീസ് .

Image
|KURIAKOSE NIRANAM| പി ജെകുര്യനെ ചോദ്യം ചെയ്ത സുരേഷ് ബാബുവിനെ അടിച്ച് താഴെയിട്ടു,തുടര്‍ന്ന് കൂട്ടത്തല്ല്: സൂര്യനെല്ലി കുര്യന്‍ ഗോബാക്ക് വിളികളും,മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ തല്ലുമാല . ◾ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു: കുര്യന്‍ രക്ഷപ്പെട്ടത് പോലീസ് സംരക്ഷണയില്‍. മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തെരുവിലേക്ക് നീളുന്നു. ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ അക്രമപരമ്പര പ്രാദേശിക തലത്തിലേക്കും വ്യാപിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി എക്‌സിക്യൂട്ടീവ് യോഗം അക്രമത്തില്‍ കലാശിച്ചു. ഓഫീസ് അടിച്ചു തകര്‍ത്തു. എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രഫ. പിജെ കുര്യനെ തടഞ്ഞു വച്ചു. ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചാണ് അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത്.  കൂര്യന്റെ വീട് സ്ഥിതി ചെയ്യുന്ന പടുതോട് ഉള്‍ക്കൊള്ളുന്നതാണ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി. ഇവിടെ പിജെ കുര്യനെതിരേ ഒരു വിഭാഗം ശക്തമായി നിലകൊള്ളുന്നുണ്ട്. മുന്‍ ജില്ലാ പഞ്ചായത്തംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഡോ. സജി ച...

ഇന്നത്തെ പുതിയ വാർത്തകൾ കാണാം

Image
| JACOB CHERIAN| പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചടി തുടരുന്നു: സിപിഎമ്മിന് വോട്ട് ചെയ്യാനുള്ള വിപ്പ് കൈപ്പറ്റാതെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍: പതിവുപോലെ പുറത്താക്കി തിരിച്ചടിച്ച് ഡിസിസി പ്രസിഡന്റ്. സംഭവം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ . ◾ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരിക്കുന്നതിനിടെ ഡിസിസി പ്രസിഡന്റ് നല്‍കിയ വിപ്പ് ലംഘിച്ച് പഞ്ചായത്തംഗങ്ങള്‍. അവിശ്വാസ പ്രമേയചര്‍ച്ചയില്‍ സിപിഎമ്മിനൊപ്പം നില കൊള്ളാന്‍ ആവശ്യപ്പെട്ടുകൊണ്ട്  നല്‍കിയ വിപ്പാണ് രണ്ട് വനിതാ അംഗങ്ങള്‍ ലംഘിച്ചത്. ഇതോടെ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഎം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചതിച്ചത് മൂലം സിപിഎം നാണം കെടുന്നത്. ആദ്യ തവണ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം വിട്ടു നിന്നാണ് സിപിഎമ്മിന് പണി കൊടുത്തതെങ്കില്‍ ഇക്കുറി രണ്ട് അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസം പരാജയപ്പെടുത്തിയത്. വി്പ്പ് ലംഘിച്ച അംഗങ്ങളെ കോണ്‍ഗ്രസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഒരു മുന്നണിക്കും ഭൂരി...