Posts

Showing posts from September 19, 2022

മാതാ അമൃതാനന്ദമയിയുടെ ‘അമ്മ ദമയന്തിയമ്മ അന്തരിച്ചു.

Image
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി യുടെ ‘അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അമൃതപുരി ആശ്രമത്തിൽ നടക്കും

തിരുവല്ലയിലെ അഭിഭാഷകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

Image
തിരുവല്ല : കൊല്ലം ജില്ലയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന ജയകുമാർ എന്ന അഭിഭാഷകനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്രൂരമായി  മൂന്നാം മുറ ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ പോലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ,സംസ്ഥാന വ്യാപകമായി അഭിഭാഷകർ നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി തിരുവല്ലയിൽ ഇന്ന് കോടതികൾ ബഹിഷ്ക്കരിച്ച് അഭിഭാഷകർ പോലീസ്സ് സ്റ്റേഷൻ മാർച്ച് നടത്തി.  തുടർന്ന് നടത്തിയ പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.  ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.സിറിൽ ടി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഗം സെക്രട്ടറി അഡ്വ. എം ബി നൈനാൻ.ട്രഷറർ  അഡ്വ. ദീപക് മാമൻ മത്തായി, അഭിഭാഷകരായ വി.ആർ.സുധീഷ്,ജി.സന്തോഷ്, വി.ജിനചന്ദ്രൻ ,  സിനി പി.എം, എൻ സി പ്രെനി,എസ് എൻ ഹരികൃഷ്ണൻ , മനോജ് മാത്യു,,സാം പട്ടേരിൽ, സി.എൻ. പ്രേംകുമാർ , എ.വി. അരുൺ പ്രകാശ്, ഷാജി ജോർജ് സിബി ജെയിംസ്, എൻ. രമേശ്, രാജേഷ് നെടുമ്പ്രം,ജെറിൻ തോമസ്, ആഷിഷ് ഉമ്മൻ ജോർജ്ജ്,  ലക്ഷ്മി എസ് നായർ , വിഷ്ണു ആർ നായർ , സിജു ശാമുവേൽ,  വിബിത ബാബു, ജേക്കബ്ബ് ഫിലിപ്പ്, വി വി ഷാജി...

ബ്രേക്കിംഗ് ന്യൂസ് - മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ഗവര്‍ണര്‍

 മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ഗവര്‍ണര്‍. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായ കെ.കെ. രാഗേഷിനുമെതിരേ ഗുരുതര ആരോപണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചത്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വേദിയിലും സദസിലും ബഹളമുണ്ടാക്കി തന്റെ പ്രസംഗം തടസപ്പെടുത്തി. വേദിയിലിരുന്ന ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് പ്രസംഗിച്ചുകൊണ്ടിരുന്ന തനിക്കരികിലേക്കു വന്നത് ആക്രമിക്കാനാണ്. സദസില്‍നിന്നു ബഹളമുണ്ടാക്കിയവര്‍ക്കെതിരേ നടപടിക്കു ശ്രമിച്ച പോലീസിനെ വേദിയിലുണ്ടായിരുന്ന രാഗേഷ് ഇറങ്ങിച്ചെന്നു തടഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇക്കാര്യം ആരോപിച്ചത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയ രണ്ടു പേരെ അറസ്റ്റു ചെയ്ത പോലീസ് ഗവര്‍ണര്‍ക്കെതിരേ അതിക്രമം നടത്തിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണറുടെ പ്രവര്‍ത്തനം തടയുന്നത് ഏഴു വര്‍ഷം തടവും പിഴശിക്ഷയും ലഭിക്കുന്ന ഗുരുതര കുറ്റമാണെന്നു ഭരണഘടനയിലെ വരികള്‍ വായിച്ചുകൊണ്ടാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. പോലീസ് നോക്കി നില്‍ക്കേയാണ് തനിക്കെതിരേ അതിക്രമം നടന്ന...

പ്രഭാത വാർത്തകൾ -19-09-2022

◾മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ഇന്ന്. രാജ്ഭവനില്‍ രാവിലെ 11.45 നാണ് വാര്‍ത്താസമ്മേളനം. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അനര്‍ഹമായ പല ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. ◾വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.അനാവശ്യമായി വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ചിലർ സർക്കാർ ഉദ്യോഗസ്ഥരെ വിരട്ടാനായി ഈ നിയമം ഉപയോഗിക്കുന്നു. ചില ഉദ്യോഗസ്ഥരാകട്ടെ സർക്കാർ ഫയലിൽ കൃത്യമായ രേഖകൾ ഉണ്ടെങ്കിലും അത് നൽകാതിരിക്കാനുള്ള പഴുതുകൾ അന്വേഷിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.ലഭിക്കുന്ന പല ഫയലുകളിലും വിവരാവകാശ നിയമ...