Posts

Showing posts from August 22, 2022

തലയിൽ കുടുങ്ങിയ വെള്ളകുപ്പിയുമായി തെരുവുനായ; രക്ഷകരായി അഗ്നിരക്ഷാസേന

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കിൽ തലകുടുങ്ങിയ തെരുവുനായയ്ക്ക് ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന. ഒരുമണിക്കൂറോളം നീണ്ട ധൗത്യത്തിനൊടുവിലാണ് നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക് ഇവർക്ക് നീക്കാനായത് ശനിയാഴ്ചയാണ് തെരുവുനായയുടെ കഴുത്തിൽ കുപ്പിവെള്ള ടാങ്ക് കുടുങ്ങിയത്. വിവരമറിഞ്ഞ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉച്ചയ്ക്ക് ശേഷം സിവിൽ സ്റ്റേഷൻ പരിസരത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ സേനാംഗങ്ങളെ കണ്ട ഈ നായ ഓടി രക്ഷപ്പെട്ടു. ഏറെ നോക്കിയിട്ടും നായയെ കിട്ടാതെ, നേരം വൈകിയതോടെ ഇവർ തിരച്ചിൽ നിർത്തലാക്കി. ഞായറാഴ്ച രാവിലെ നെയ്യാറ്റിൻകര കോടതി റോഡിലെ ഒരുവാഹനത്തിന് അടിയിൽ ഈ നായയെ കണ്ടെത്തി. തുടർന്ന് വീണ്ടും അഗ്നിരക്ഷാസേനയെത്തി. പിടികൂടാൻ ശ്രമിച്ചെങ്കിലും കഴുത്തിൽകുടുങ്ങിയ ടാങ്കുമായി നായ നഗരത്തിലൂടെ ഓടി നടക്കുകയായിരുന്നു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പോലീസ് സ്‌റ്റേഷൻ റോഡ്, ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം പോയ നായ അവസാനം ആശുപത്രി കവലയിൽ എത്തി. ഇവിടെവെച്ച് നായയുടെ കഴുത്തിൽ കുരുക്കെറിഞ്ഞ് പിടിക്കുന്നതിനിടെ കഴുത്തിലെ ടാങ്ക് ഇളകി തെറിച്ചുപോയി. ഇതോടെ നായ അവിടെനിന്നും രക്ഷപ്പെട്ടുപോയി. ...

പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പോലീസിനെ മർദിച്ചു പരിക്കേൽപ്പിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ട – പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പോലീസിനെ മർദിച്ചു പരിക്കേൽപ്പിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ എസ് ഐ ജി സണ്ണിക്കുട്ടി, സി പി ഓ സുനിൽ കുമാർ എന്നിവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ചാത്തൻ തറ പതിനഞ്ചിൽപ്പടിയിൽ വച്ച് യുവാക്കളുടെ മർദ്ദനമേറ്റത്. കൊല്ലമുള ചാത്തൻ തറ തെക്കനേടത്ത് വീട്ടിൽ ജോസഫിന്റെ മകൻ ജെയ്‌മോൻ (25), ചാത്തൻ തറ തടത്തിൽ വീട്ടിൽ റെജി ജോസിന്റെ മകൻ ലിന്റോ മോൻ (21) എന്നിവരെയാണ് സാഹസികമായി പിന്നീട് പോലീസ് കീഴടക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ന് പതിനഞ്ചിൽ പടിയിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി പോലീസ് വാഹനത്തിൽ കയറ്റിയപ്പോഴാണ് യുവാക്കൾ അക്രമാസക്തരായത്. സി പി ഓ സുനിൽകുമാറിന്റെ മുഖത്ത് പ്രതികൾ മാറിമാറി തല്ലുകയും, അസഭ്യം വിളിക്കുകയും ചെയ്തപ്പോൾ എസ് ഐ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പ്രതികൾ എസ് ഐക്കുനേരെ തിരിയുകയും മുഖത്തും നെഞ്ചത്തും കൈകൾ കൊണ്ട് മർദ്ദിക്കുകയായിരുന്നു. എസ് ഐ യുടെ ചുണ്ടുകൾ പൊട്ടുകയും കവിളിൽ മുറിവേൽക്കുകയും ചെയ്തു. ഇരുവരും തുടർന്ന് ചികിത്സ തേടി. കൂട...