Posts

Showing posts from March 23, 2023

ഇന്നത്തെ വാർത്തകൾ

Image
 |JACOB CHERIAN| മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും പ്രതിയായ ലോകായുക്ത കേസ് വിധി വൈകുന്നതിൽ ഹൈക്കോടതിയുടെ ഇടപെടൽ. കേസിന്റെ വിധി കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യത ◾ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം; മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും പ്രതിയായ കേസ് , വിധി പ്രഖ്യാപിക്കാൻ ലോകയുക്തയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹജ്ജി ഇന്ന് ഹൈക്കോടതിയിൽ,വിധി വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകയുക്തയ്ക്ക് പരാതി നൽകാൻ ഹർജ്ജിക്കാരന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം, കോടതി നിർദ്ദേശപ്രകാരം ഹർജ്ജിക്കാരൻ നാളെ ലോകയുക്തയെ സമീപിക്കും തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ, സമയ ബന്ധിതമായി വിധി പ്രഖ്യാപിക്കാൻ ലോകയുക്തയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്സ്.മണികുമാർ അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിക്കാൻ കൂടുതൽ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകയുക്തയ...