എല്ലാ വാർത്തകളും കാണാം

|JACOB CHERIAN| പത്തനംതിട്ട ജില്ലയിൽ ഹാഥ് സെ ഹാഥ് ജോഡോ പദയാത്രകൾക്ക് മാർച്ച് 3ന് തുടക്കമാകും. ◾രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനും കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്ക് എതിരായും കോൺഗ്രസ് സംഘടിപ്പിക്കുന്ന ഹാഥ് സെ ഹാഥ് ജോഡോ പദയാത്രകൾ ജില്ലയിൽ നാളെ ആരംഭിക്കും. തിരുവല്ലയിലെ പദയാത്ര പെരിങ്ങര മണ്ഡലത്തിലെ ഇടിഞ്ഞില്ലത്ത് നാളെ വൈകിട്ട് 4 ന് ഡി.സി.സി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉത്ഘാടനം ചെയ്യും. കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു സമ്മേളനം ഉത്ഘാടനം ചെയ്യും. കെ.പി സി സി ജനറൽ സെക്രട്ടറി എംഎം നസീർ മുഖ്യ പ്രഭാഷണം നടത്തും മണ്ഡലം പ്രസിഡൻ്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിക്കും.കെ.പി സി സി സെക്രട്ടറി അഡ്വ.എൻ ഷൈലാജ് .ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി എന്നിവരാണ് തിരുവല്ല ബ്ലോക്കിലെ പദയാത്രയുടെ ക്യാപ്റ്റന്മാർ .മാർച്ച് 4 ന് കുറ്റൂർ ആൽത്തറയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര കെ.പി.സി സി നിർവ്വാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ ഉത്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻ്റ് ജിനു തൂമ്പുംകുഴി അദ്ധ്യക്ഷത വഹിക്കും. തിരുവല്ല ബ്ലോക്കിൽ മാർച്ച് 3...