Posts

Showing posts from December 24, 2022

പുതിയ വാർത്തകൾ

Image
| JACOB CHERIAN| "കനിവ് കലാസന്ധ്യ" യുടെ ഒരുക്കങ്ങൾ പൂർത്തിയായി ◾ കിടപ്പു രോഗികളുടെ പരിചരണം ലക്ഷ്യമാക്കി തിരുവല്ല കനിവ് പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന "കനിവ് കലാസന്ധ്യ "യുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.  സ്റ്റീഫൻ ദേവസി, സിത്താര, കൃഷ്ണകുമാർ, ഹരിശങ്കർ എന്നീ കലാകാരന്മാർ നേതൃത്വം നൽകുന്ന ടീം 27 ന് വൈകിട്ട് 6ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് കലാസന്ധ്യ  അവതരിപ്പിക്കുക. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്ജ്, മുൻ മന്ത്രിമാരായ കെ.കെ.ഷൈലജ ടീച്ചർ, സജി ചെറിയാൻ, മാത്യു.ടി.തോമസ്, മുൻ എം.എൽ.എ രാജുഏബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ, പി.ആർ.പി.സി രക്ഷാധികാരികളായ കെ.പി.ഉദയഭാനു, ചെയർമാൻ പി.ബി.ഹർഷകുമാർ, വിവിധ സാമൂഹിക സാംസ്കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ◾സിക്കിമില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളി അടക്കം 16 സൈനികര്‍ മരിച്ചു. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് സ്വദേശി സഹദേവന്റെ മകന്‍ വൈശാഖ് (26) ആണ്...