ഏറ്റവും പുതിയ വാർത്തകൾ കാണാം.

| JACOB CHERIAN| തിരുവല്ല നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗ്ഗീസ് രാജി വെച്ചു. എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. ശാന്തമ്മ വർഗീസ് വീണ്ടും യുഡിഎഫിലേക്ക് എന്ന് സൂചന. യുഡിഎഫിന് ഭരണം തിരിച്ചു കിട്ടാൻ സാധ്യത. ◾നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് രാജി വെച്ചു. രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് നഗരസഭാ കൗൺസിലറായ ശാന്തമ്മ വറുഗീസ് എട്ട് മാസം മുമ്പ് നടന്ന നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിന് ഒപ്പം ചേർന്ന് സ്ഥാനാർത്ഥിയാകുകയും, ഇരു സ്ഥാനാർത്ഥികൾേക്കും തുല്യ വോട്ട് ലഭിക്കുകയും,നറുക്കെടുപ്പിലൂടെ വിജയിച്ച് നഗരസഭാദ്ധ്യക്ഷ സ്ഥാനം നേടുകയുമായിരുന്നു. അടുത്ത കാലത്ത് എൽ.ഡി.എഫിൽ തന്നെ ശാന്തമ്മക്കെതിരെ വിമർശനങ്ങൾ ഉയരുകയും, സഹിക്കവയ്യാതെ എൽ.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് രാജിക്ക് തയ്യാറാകുകയുമായിരുന്നു. രാജിക്കത്ത് നൽകിയ ശേഷം,ഒരു മുന്നണിയോടും ബന്ധം പുലർത്താതെ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് ശാന്തമ്മ വ്യക്തമാക്കിയത്. എന്നാൽ എൽ.ഡി.എഫ് നയങ്ങൾക്ക് വിരുദ്ധമായാണ് നഗരസഭാദ്ധ്യക്ഷ പ്രവർത്തിച്ചുവന്നത...