സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനാഘോഷവും വാർഷിക സമ്മേളനവും നടന്നു.
നിരണം: സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക ദിനാഘോഷവും വാർഷിക സമ്മേളനവും നടന്നു. രാവിലെ 9 ന് നടന്ന കുർബാനയ്ക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കി.റവ.സി.ബി. വില്യംസ് സഹകാർമ്മികത്വം വഹിച്ചു.ആരാധനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ.സി.ബി. വില്യംസ് അധ്യക്ഷത വഹിച്ചു.മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. അജോയി കെ. വർഗ്ഗീസ്, റെന്നി തോമസ്,ഡോ. ജോൺസൺ വി ഇടിക്കുള, ജോയൽ കെ എൽദോസ്, ശേബ വില്യംസ് എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment
Thanks