പുതിയ വാർത്തകൾ

|JACOB CHERIAN| പുഷ്പമേളയോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. ◾തിരുവല്ല ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 29 വരെ തിരുവല്ല മുനിസിപ്പൽ 1 മൈതാനിയിൽ നടക്കുന്ന പുഷ്പമേളയോട് അനുബന്ധിച്ച് കുറ്റപ്പുഴ മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂളിൽ ചിത്രരചനാ മത്സരം നടത്തി.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ജയിംസ്, ട്രഷറാർ ജയകുമാർ വള്ളംകുളം, ജനറൽ കൺവീനേഴ്സ് ടി.കെ.സജീവ്, സാം ഈപ്പൻ, കോമ്പറ്റീഷൻ കമ്മറ്റി ചെയർമാൻ ഇ.സി.മാത്യു, കൺവീനർ മേരി തോമസ്, പബ്ലിസിറ്റി ചെയർമാൻ അഡ്വ. ബിനു.വി. ഈപ്പൻ, കൺവീനേഴ്സ് ഇ.എ.ഏലിയാസ്, റോജി കാട്ടാശ്ശേരി, ഓമന ശാമുവേൽ, സുജ ചാക്കോ, വത്സമ്മ ജോൺ, പ്രഭ, മാത്യൂസ് ജോൺ, സദാശിവൻപിള്ള, മേരി തോമസ്, ലാൽജി വറുഗീസ്, ഐസക് എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഫുട്ബോൾ ടൂർണമെന്റ്. ◾ നെമ്പാറ യുവകേന്ദ്രയുടെയും, റാന്നി ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി. യുവ ആർട്സ് ആന്റ...