തിരുവല്ല പോലിസിസ് പത്തനംതിട്ട എസ്പിയുടെ നിർദ്ദേശം.
പത്തനംതിട്ട – യുവാവിനെ മർദ്ദിച്ചവശനാക്കി കവർച്ച നടത്തിയ സംഘത്തിലെ സ്റ്റാൻ വർഗീസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ വ്യവസ്ഥകൾ ലംഘിച്ച് തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്നയാളുമാണ്. ഇയാൾ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുകയും, പൊതുജനത്തിന്റെ സമാധാനജീവിതത്തിന് ഭംഗം വരുത്തുകയും, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ഈവർഷം ഏപ്രിൽ 25 ന് , ജില്ലയിൽ കടക്കുന്നതിൽ നിന്ന് ഇയാളെ വിലക്കി ഉത്തരവായിരുന്നു. എന്നാൽ വ്യവസ്ഥകൾ ലംഘിച്ച ഇയാൾ വീണ്ടും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കർശനമായ അനന്തര നിയമന ടപടികൾക്കൊരുങ്ങുകയാണ് പോലീസ്. ഇയാൾ തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ക്രിമിനലാണ് . തിരുവല്ല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എട്ടു കേസുകളിലും, കോയിപ്രത്തെ ഒരു കേസിലും പ്രതിയാണ് സ്റ്റാൻ വർഗീസ്. 2016 മുതൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, ആയുധങ്ങളുമായി ആക്രമിക്കൽ, കൊലപാതകശ്രമം, ...