Posts

Showing posts from January 9, 2023

പുതിയ വാർത്തകൾ വായിക്കാം.

Image
| JACOB CHERIAN| തിരുവല്ല ബൈപ്പാസിൽ അപകടം പതിവാകുന്നു. ◾റയിൽവേ സ്‌റ്റേഷൻ ജംഗ്ഷനടുത്ത് ഇന്നലെ രാവിലെ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ  പരിക്കുകളോടെ രക്ഷപെട്ടു.  പത്തനംതിട്ട ഭാഗത്തു നിന്നും വന്ന മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയുമായ ഗിരീഷിന്റെ കാറും, കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. ഓടി കൂടിയ നാട്ടുകാർ നിസ്സാര പരിക്കേറ്റ മൂവരേയും പുറത്തെടുക്കുകയായിരുന്നു മാന്നാറിൽ കളിക്കുന്നതിനിടയിൽ അഞ്ചു വയസുകാരൻ അപകടത്തിൽ മരിച്ചു. ◾കളിക്കുന്നതിനിടയില്‍ തൊഴുത്തിന്റെ തൂണ്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തിലാണ് അഞ്ചു വയസുകാരന്‍ മരിച്ചത്. മാന്നാര്‍ കുരട്ടിശേരി കോലടത്ത് വീട്ടില്‍ ഗൗരിശങ്കറാണ് മരിച്ചത്. തൂണില്‍ കെട്ടിയിരുന്ന അയയില്‍ വലിച്ചു കളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് സ്കൂൾ കുട്ടികളും, അദ്ധ്യാപികയും ചികിത്സ തേടി. ◾ പത്തനംതിട്ട ചന്ദനപ്പള്ളിയിലെ സ്കൂൾ വിദ്യാർത്ഥികളായ 13 കുട്ടികളു...