27-11-2022 പുതിയ വാർത്തകൾ

|KURIAKOSE NIRANAM| സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടൂര്‍ പ്രകാശ് എംപിക്കെതിരേ തെളിവില്ലെന്നു സിബിഐ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് സിബിഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പരാതിക്കാരിക്കെതിരെ വിമര്‍ശനങ്ങളോടെയാണു റിപ്പോര്‍ട്ട്. നേരത്തെ ഹൈബി ഈഡന്‍ എംപിക്കെതിരേയും തെളിവില്ലെന്നു സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. ◾വിഴിഞ്ഞം സംഘര്‍ഷത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. വിഴിഞ്ഞം സ്വദേശി സെല്‍റ്റനെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് ഒന്നാം പ്രതി. ഗൂഢാലോചന അടക്കമുള്ള കേസുകളാണു ചുമത്തിയിരിക്കുന്നത്. സമരക്കാരേയും നേതൃത്വം നല്‍കുന്ന അതിരൂപതയേയും കേസുകളില്‍ കുടുക്കി സമ്മര്‍ദത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ തരാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പൊളിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയാലും സമരം തുടരുമെന്ന് വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര പറഞ്ഞു. മനുഷ്യാവകാശ ...