നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം.

നടൻ ശ്രീനാഥ് ഭാസിയെ താൽക്കാലികമായി സിനിമയിൽനിന്ന് മാറ്റിനിർത്തും. ◾ നടൻ ശ്രീനാഥ് ഭാസിയെ താൽക്കാലികമായി സിനിമയിൽ നിന്ന് മാറ്റി നിർത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിർമ്മാതാക്കളുടെ സംഘടനയാണ് തീരുമാനം കൈക്കൊണ്ടത്. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട്കാർക്ക് സർവത്ര കുരുക്ക്. 5.6 കോടി നഷ്ടപരിഹാരം വേണമെന്ന് കെഎസ്ആർടിസി.ജയിലിൽ ആയവർ ഉടനെയൊന്നും പുറത്തുവരുവാൻ സാധ്യതയില്ല ◾ 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് കെഎസ്ആർടിസി . ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാൻ കെഎസ്ആര്...