ഏറ്റവും പുതിയ വാർത്തകൾ കാണാം.

JACOB CHERIAN അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കും. ◾അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ 10 കോടി രൂപയുടെ വികസനം നടത്തുമെന്ന് റെയിൽവേ അമിനിറ്റി കമ്മറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്.തിരുവല്ല റയിൽവേ സ്‌റ്റേഷൻ സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര നിർമ്മാണം, ശുചി മുറികളുടെയും കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും എണ്ണവും, സൗകര്യങ്ങളും വർദ്ധിപ്പിക്കൽ, യാത്രക്കാരുടെ ഇരിപ്പിടങ്ങൾ വർദ്ധിപ്പിക്കുക, പ്ലാറ്റ്ഫോമിലെ ഫാനുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കൽ, ടിക്കറ്റ് വിതരണ കൗണ്ടർ പുതുക്കൽ, റയിൽവേ സ്‌റ്റേഷൻ ദിവ്യാംഗ സൗഹൃദമാക്കൽ എന്നിവയാണ് വികസനലക്ഷ്യം.ഒന്നാം ഘട്ടം 2023 ഡിസംബറിലും, രണ്ടാം ഘട്ടം 2024 ലും പൂർത്തിയാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ,തിരുവല്ല മണ്ഡലം പ്രസിഡൻറ് അനീഷ്.കെ.വർക്കി, കർഷകമോർച്ച സംസ്ഥാന ട്രഷറാർ രാജകുമാർ, ജില്ലാ കമ്മറ്റിയംഗം വിനോദ് തിരുമൂലപുരം, എന്നിവർ കൃഷ്ണദാസിന...