Posts

Showing posts from January 25, 2023

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
|JACOB CHERIAN| ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ അഡ്വ.മാത്യു ടി തോമസ് എം എൽ എ യുടെ പിതൃസഹോദരൻ പ്രൊഫ. ടി. സൈമണ്‍ നിര്യാതനായി. ◾പരേതൻ കുറ്റപ്പുഴ ജെ. പി. നഗറില്‍ തൂമ്പുംപാട്ട് വീട്ടില്‍ പ്രൊഫ. ടി. സൈമണ്‍  ആലുവ യു. സി കോളേജ് സൈക്കോളജി വിഭാഗം തലവനായിരുന്നു . ഭാര്യ : കോട്ടയം പാലത്തിങ്കല്‍ കുടുബാംഗം തിരുവല്ല മാര്‍ത്തോമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുന്‍ അദ്ധ്യാപിക പരേതയായ പ്രൊഫ. ലീലാമ്മ ജോസഫ്. മൃതശരീരം വ്യാഴം വൈകിട്ട് ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2..30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 3.30 ന് കുറ്റപ്പുഴ യരുശലേം മാര്‍ത്തോമ പള്ളിയില്‍ ◾ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ വധശ്രമക്കേസിലെ പത്തു വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ അടക്കം നാലു പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ഇതോടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അസാധുവാകുകയും ചെയ്യും. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അപ്പീലിനുള്ള അവസരത്തിനു മുമ്പേ തെരഞ്ഞെടുപ്പു നടക്കുമെന്നും അതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു....