Latest News

|JACOB CHERIAN| കടപ്ര മാന്നാർ എം എസ് എം യു പി സ്കൂളിലും എൽ പി സ്കൂളിലും കതകുകൾ പൊളിച്ച് മോഷണ ശ്രമം വിരലടയാളം പരിശോധിക്കാൻ പോലീസ് തയ്യാറാകുന്നില്ല. ◾കടപ്ര മാന്നാർ എം എസ് എം യു പി സ്കൂളിലും എൽ പി സ്കൂളിലും ഇന്നലെ രാത്രി മോഷണശ്രമം നടന്നു,സ്കൂളിന്റെ കതകുകൾ പൊളിച്ച് അകത്തുകയറിയ മോഷണസംഘം അലമാരകളും മറ്റും മുഴുവൻ വലിച്ചു വാരി പരിശോധിച്ചു. എന്നാൽ സ്കൂളിലെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പണം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് മോഷ്ടിക്കുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം.ഒരാഴ്ച മുമ്പ് വീയപുരം ഗവൺമെൻറ് ഹൈസ്കൂളിലും പരിസരപ്രദേശങ്ങളിലും സ്കൂളുകൾ പൊളിച്ച് അകത്തെ കയറിയിരുന്നു.എന്നാൽ ഇത്രയും സ്കൂളുകളിൽ മോഷ്ടാക്കൾ കടന്നിട്ടും വിരലടയാളം പരിശോധിക്കാൻ പോലിസ് തയ്യാറാകുന്നില്ല. തിരുവല്ലയിലെ റിപ്പബ്ലിക് ദിനാഘോഷം. കുടുംബ കോടതി ജഡ്ജി ജി. ആർ ബിൽക്കുൽ ദേശീയ പതാക ഉയർത്തി ◾ തിരുവല്ല റവന്യൂ ടവറിൽ റിപ്പബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ കുടുംബ കോടതി ജഡ്ജി ജി. ആർ ബിൽക്കുൽ ദേശീയ പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ രാജേഷ് ചാത്തങ്കേരി അധ്യക്ഷത വഹിച്ചു.തിരുവല്ല സബ് കോർട്ട് ജ...