Posts

Showing posts from March 6, 2023

ഇന്നത്തെ വാർത്തകൾ

Image
 |JACOB CHERIAN| തിരുവല്ല നഗരസഭ UDF ന് ◾കോൺഗ്രസ് സ്ഥാനാർത്ഥിയായ  അനു ജോർജ് 17 വോട്ട് നേടി. എൽഡിഎഫിന് 15 വോട്ടും കിട്ടി.2 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനു ജോർജ് തിരഞ്ഞെടുക്കപ്പെട്ടത്. "എം. വി. ഗോവിന്ദന്റെ ന്യായവാദം പരിഹാസ്യം" ജോസഫ് എം പുതുശ്ശേരി ◾നിവരാനാവാത്ത കടക്കെണിയും, പാരിസ്ഥിതിക തകർച്ചയും ,ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്ര വലിയ കുടിയൊഴിപ്പിക്കലും സൃഷ്ടിക്കുന്ന സിൽവർ ലൈനിന് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ നിരത്തുന്ന പരിഹാസ്യമായ വാദമുഖങ്ങൾ കേരളം പുച്ഛത്തോടെ തള്ളിക്കളയുമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.  ഇതുവരെ ഒരു അനുമതിയും ലഭിച്ചിട്ടില്ലെന്ന് ഒടുവിൽ സർക്കാർ തന്നെ വ്യക്തമാക്കുകയും ഇതിനുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ഓഫീസുകൾ അടച്ചു പൂട്ടുകയും ചെയ്തിട്ടും സി.പി.എം നേതാക്കൾക്ക് ഇടയ്ക്കിടയ്ക്ക് ഇത് വീണ്ടും തികട്ടി വരുന്നത് വിദേശ വായ്പ ഓഫർ സൃഷ്ടിച്ച ഹാങ്ങ് ഓവറിൽ നിന്ന് ഇതുവരെയും ഇവർ മുക്തരായിട്ടില്ല എന്നതിനാലാണ്.കേരളത്തെ ഒന്നാകെ മുടിക്കുന്ന പദ്ധതിയാണിതെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും ഇപ്പോഴും ഇതിന്റെ വക്കാലത്തുമായി നടക...