Posts

Showing posts from February 22, 2023

പുതിയ വാർത്തകൾ കാണാം.

Image
 JACOB CHERIAN സുരക്ഷിതമല്ലാത്ത തിരുവല്ല സബ് ട്രഷറി കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമ്മിക്കണം. എൻ.ജി.ഒ യൂണിയൻ. ◾തിരുവല്ല സബ്ട്രഷറി കെട്ടിട നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ യൂനിയൻ തിരുവല്ല ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നൂറ്റി എഴുപതിലധികം സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടെ പെൻഷനേഴ്സും, പൊതുജനങ്ങളും ആശ്രയിക്കുന്ന ട്രഷറി ഓഫീസ് ഏറെക്കാലപ്പഴക്കം ഉള്ളതാണ്. സ്ഥലസൗകര്യത്തിന്റെ അപരാപ്തതയും ഗുണഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രഷറി ഓഫീസിന് പുതിയതും, സുരക്ഷിതമായ കെട്ടിടം അനിവാര്യമാണെന്ന് സമ്മേളനം വിലയിരുത്തി.  യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി.പ്രഫുൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എം.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.സജീഷ്.പ്രവർത്തന റിപ്പോർട്ടും, ട്രഷറാർ ആർ.സീതാലക്ഷ്മി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജോ..സെക്രട്ടറിമാരായ ശങ്കർ ദത്തൻ, രക്തസാക്ഷി പ്രമേയവും, ബിജു.ഡി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ  കെ.ഷാനവാസ് (പ്രസിഡന്റ്), സി.ബിജു, കെ.ഒ.ഓമന (വൈസ് പ്രസിഡന്റുമാർ), ബി.സജീഷ് (സെക്രട്ടറി),...