Posts

Showing posts from March 9, 2023

ഇന്നത്തെ വാർത്തകൾ.

Image
 |JACOB CHERIAN| Type settings-KURIAKOSE NIRANAM കള്ളനോട്ട് കേസില്‍ എടത്വ കൃഷി ഓഫീസര്‍ എം ജിഷ മോൾ അറസ്റ്റിൽ.   ◾എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍.  അറസ്റ്റിലായ നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണന് കോടികളുടെ അനധികൃത സ്വത്ത്. ∆ 70 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി. ∆ സംസ്ഥാനത്തും മറ്റ് സ്ഥലങ്ങളിലും ബിനാമി ഇടപാടിൽ കോടികളുടെ ആസ്തി വേറെയും. ◾അറസ്റ്റിലായ തിരുവല്ല നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണന്റെ അഴിമതി കഥകൾ ഒന്നൊന്നായി പുറത്തുവരുന്നു. സ്റ്റാലിൻ അവിഹിതമായി സമ്പാദിച്ച 70 കോടിയിൽപ...