Posts

Showing posts from November 24, 2022

24-11-2022 ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ

Image
| Jacob Cherian| തിരുവല്ലയിലെ വോട്ടർ പട്ടിക പുതുക്കാം. ◾തിരുവല്ല നിയോജക മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസുകളിലും, തിരുവല്ല - മല്ലപ്പള്ളി താലൂക്ക് ഓഫീസുകളിലും 26, 27, ഡിസംബർ 3, 4 തീയതികളിൽ വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി 2023- സ്പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ വോട്ടർമാർക്കും സ്പെഷ്യൽ ക്യാമ്പിലെത്തി കരട് വോട്ടർ പട്ടിക പരിശോധിച്ച് പുതുതായി പേര് ചേർക്കുവാനും, ഒഴിവാക്കുവാനും, തിരുത്തലുകൾ വരുത്തുവാനും, ആധാർ നമ്പർ വോട്ടർ ഐ.ഡിയുമായി ലിങ്ക് ചെയ്യുവാനും അവസരം ലഭിക്കും. പൊതുജനങ്ങളുടെ സഹായത്തിനായി താലൂക്ക്, വില്ലേജ് ജീവനക്കാരും ,ബൂത്ത് ലെവൽ ഓഫീസർമാരും ക്യാമ്പിൽ പങ്കെടുക്കും. കാർ കുറുകെയിട്ട് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി: സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി കാർ കുറുക്കിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് മർദ്ദിച്ച കോട്ടയം സ്വദേശികളെ കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 3.30ന് മടുക്കോലി ബസ് സ്റ്റോപ്പിൽ ആളു കയറ്റം നിർത്തി ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ ഇ.ജെ. ജോൺസൺ (53) മർദ്ദനമേറ്റത...