Posts

Showing posts from November 3, 2022

സായാഹ്ന വാർത്തകൾ

Image
| SABU JOHN|  തിരുവല്ലയിൽ കാർ കത്തി നശിച്ചു . തിരുവല്ലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപ്പിയോ കാർ കത്തിനശിച്ചതായി പരാതി.  കല്ലൂപ്പാറ കാളേച്ചിറപ്പടി ഐക്കര മലയിൽ പി.കെ നൈനാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട അയൽവാസിയായ ശിവ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. പുലർച്ചെ നാലോടെയായിരുന്നു സംഭവം. തുടർന്ന് തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കീഴ്വായ്പ്പൂര് എസ്.ഐ ആദർശിന്റെ നേതൃത്വത്തിലെ പൊലീസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി. ◾പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി. കോതമംഗലത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ. ആലുവ – മുന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രപ്രതിഷേധം ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സമരപരമ്പര.  ◾ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സമരപരമ്പര. ഈ മാസം 1...

പ്രഭാത വാർത്തകൾ.

Image
 |SABU JOHN| ഗവർണർക്കെതിരെ മുഖ്യമന്ത്രി. ◾ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളിലാണെന്ന ഭാവത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാനാണു ശ്രമം. ഇല്ലാത്ത അധികാരങ്ങളാണു പ്രയോഗിക്കുന്നത്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പുവയ്ക്കാതെ മാറ്റിവച്ചതു നിയമവിരുദ്ധമാണ്. പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയുള്ള ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ◾പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഏഴു വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് ഇന്നു വീണ്ടും പരിഗണിക്കും. ◾ഇസ്രായേലിൽ വീണ്ടും മുൻ പ്രധാ...