ഇന്നത്തെ വാർത്തകൾ

|JACOB CHERIAN| കുറ്റൂർ ഇരുവള്ളിപ്ര റയിൽവേ അടിപ്പാത വഴിയുള്ള യാത്ര ദുഷ്കരം ◾ കുറ്റൂർ, ഇരുവള്ളിപ്ര റയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് നാട്ടുകാർക്കും, വാഹനങ്ങൾക്കും അഅനുഭവപ്പെട്ടു വന്ന ദുരിതയാത്രക്ക് പരിഹാരമായി ലക്ഷങ്ങൾ ചെലവഴിച്ച് കഴിഞ്ഞ നവംബറിൽ നടത്തിയ നിർമ്മാണ ജോലികളും ഫലപ്പെട്ടില്ലെന്നാണ് പൊതുജനത്തിന്റെ പരാതി.റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം അടിപ്പാതയിലേക്ക് കടക്കാതിരിക്കാനാണ് റോഡിന് കുറുകെ ഇരുവശങ്ങളിലായി ഓടയുടെ നിർമ്മാണവും, അതിനു മുകളിലായാ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചതുൾപ്പെടെയുള്ള നിർമ്മാണ വേലകൾ നടത്തിയത്. പൈപ്പുകൾ തകർന്ന നിലയിൽ എന്നാൽ നിലവിൽ ഇരുമ്പ് പൈപ്പുകൾ തകർന്ന് ഇരുചക്രവാഹനങ്ങളും അപകടത്തിൽ പെടുന്നത് പതിവായിരിക്കയാണ്. മറ്റു വാഹനങ്ങളിലുള്ള യാത്രയിലും യാത്രക്കാർക്ക് ശാരീരികമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതായാണ് പരാതി. നിർമ്മാണ വേലകൾ തുടങ്ങിയപ്പോൾ തന്നെ ബലവത്തായ ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കാത്തതിൽ അധികാരികളോട് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.ഇത് മുഖവിലക്ക് എടുക്കാതിരുന്നതിനാലാണ് സ്ഥാപിച്ച പൈപ്പുകൾ തകരാനിടയായതെന്നുമാണ് ആക്ഷേപം. അടിയന്തിരമായി നിലവിലുള്ള ...