ഏറ്റവും പുതിയ വാർത്തകൾ

|JACOB CHERIAN| പുളിമരം കടപുഴകി പോസ്റ്റിൽ വീണു: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണത് കാറിന് മുകളിൽ: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ◾ തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു കാറിന് മുകളിൽ വീണു. കാറിൽ സഞ്ചരിച്ച കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ആലംതുരുത്തിക്ക് സമീപം ഇന്ന് രാത്രി 7.45നാണ് സംഭവം. വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന പുളിമരമാണ് കടപുഴകിയത്. ഇത് വീണ് രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു. കായംകുളം ഭാഗത്തേക്ക് പോയ വള്ളികുന്നം സ്വദേശികളായ അച്ഛനും അമ്മയും മകനും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു വീണത്. കാറിൽ സഞ്ചരിച്ചവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. തിരുവല്ലയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായി ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു. ◾ തിരുവല്ല: സ്വകാര്യ ആശുപതി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാ...