നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം.

പോക്സോ പ്രതിക്ക് 142 വർഷം തടവ് വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. ◾ പോക്സോ പ്രതിക്ക് 142 വർഷം തടവ് വിധിച്ച് പത്തനംതിട്ട പോക്ക്സോ കോടതി: വിധി ബന്ധുവായ 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ: 60 വർഷം തടവ് അനുഭവിക്കണം പത്തനംതിട്ട: മാതാപിതാക്കൾ വിശ്വസിച്ച് കിടത്തിയ ബന്ധുവായ പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് റെക്കോഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. തിരുവല്ല കവിയൂർ ഇഞ്ചത്തടി പുളിയാലയിൽ ബാബു എന്ന് വിളിക്കുന്ന പി. ആർ.ആനന്ദ(46) നെയാണ് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1 (പ്രിൻസിപ്പൽ പോക്സോ കോടതി) ജഡ്ജ് ജയകുമാർ ജോൺ 142 വർഷം കഠിനതടവിനും അഞ്ചു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ മൂന്നു വർഷം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി. തിരുവല്ല പോലീസ് കഴിഞ്ഞ വർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലയിൽ പോക്സോ കേസി ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷയാണ് വിധിച്ചത...