Posts

Showing posts from April 1, 2023

ഇന്നത്തെ വാർത്തകൾ

Image
|JACOB CHERIAN| തിരുവല്ലയുടെ വിവിധ പ്രദേശങ്ങളിൽ യുഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തി ◾തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  തിരുവല്ല നിയോജക മണ്ഡലത്തിലെ നഗരസഭ,ഗ്രാമ പഞ്ചായത്തുകളിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. തിരുവല്ല നഗരസഭാ മന്ദിരത്തിന് മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരം തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ വറുഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ജോർജ്ജ് മനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാദ്ധ്യക്ഷ അനുജോർജ്ജ്, ഉപാദ്ധ്യക്ഷൻ ജോസ് പഴയിടം, ആർ.ജയകുമാർ, അനീർ കെ .പി, സജി.എം.മാത്യു, ബിന്ദു ജയകുമാർ, മാത്യു ചാക്കോ, ജാസ് പോത്തൻ, ഷീല വറുഗീസ്, ശോഭ വിനു, സാറാമ്മ ഫ്രാൻസിസ്, ഫിലിപ്പ് ജോർജ്ജ്, അഡ്വ.സുനിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു. പെരിങ്ങര പഞ്ചായത്ത് ഓഫീസ് പടിക്കൽ നടന്ന കുത്തിയിരിപ്പ് സമരം കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, അഡ്വ.രാജേഷ് ചാത്തങ്കരി, പെരിങ്ങര രാധാകൃഷ്ണൻ, ഈപ്പൻ കുര്യൻ എന്നിവർ പ്രസംഗി...