ഇന്നത്തെ പ്രധാന വാർത്തകൾ

| JACOB CHERIAN| എം വി ഗോവിന്ദൻ നയിക്കുന്ന സി പി എം ജനകീയ പ്രതിരോധ ജാഥ നാളെ തിരുവല്ലയിൽ. നാളെ വൈകിട്ട് 3-ന് ജില്ലാ അതിർത്തിയായ കുറ്റൂരിൽ സ്വീകരണം . ◾കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്ടനായുള്ള ജനകീയ പ്രതിരോധ ജാഥ തിങ്കളാഴ്ച വൈകിട്ട് 3ന് തിരുവല്ലയിൽ എത്തിച്ചേരും. ഫെബ്രുവരി 20 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മാർച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥയിൽ പി.കെ ബിജു മാനേജരും, സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ ജാഥാംഗങ്ങളാണ്. തിങ്കളാഴ്ച വൈകിട്ട് 3 ന് ആലപ്പുഴ ജില്ലയിലെ പര്യടനവും പൂർത്തിയാക്കി എം സി റോഡിലെ ജില്ലാ അതിർത്തിയായ കുറ്റൂരിലെ ആറാട്ടുകടവിൽ എത്തിച്ചേരുന്ന ജാഥയെ സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം രാജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വരവേൽക്കും. തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ തിരുവല്ല നഗരത്തിലേക്ക് ആനയിക്കും. തിരുവല്ല ടൗണിൽ ട്രാഫിക് ജംഗ്‌ഷനിൽ നിന്ന് തുറന്ന ജീപ്പിൽ ജാഥാംഗങ്ങളെ സ്വീകരിച്ച് വാദ്യമേളങ്ങളോടെ സമ്മേളന വേദിയായ തിരുവല്ല മുന...