Posts

Showing posts from March 10, 2023

ഇന്നത്തെ വാർത്തകൾ

Image
 JACOB CHERIAN വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട് കയറി അയൽവാസി അക്രമം നടത്തുന്നതായി പരാതി. ◾മേപ്രാൽ ആറ്റുമാലിൽ എ.പി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (70) ആണ് അയൽവാസിയായ മേപ്രാൽ വാഴക്കൂട്ടത്തിൽ ജോസഫ് വർക്കി ക്കെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. എതിർകക്ഷിയുടെ വസ്തുവിനോട് ചേർന്നുള്ള തങ്ങളടെ വസ്തു ഇരുമ്പ് നെറ്റ് ഉപയോഗിച്ച് സംരക്ഷണ വേലി കെട്ടിയത് തകർത്ത് പുരയിടത്തിൽ കയറി വാഴയും മറ്റും നശിപ്പിക്കുകയും, തങ്ങളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കാതെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി.കൂടാതെ അടുത്ത ദിവസം കഠാരി കാട്ടി ഇത് നിനക്കു വേണ്ടി കരുതിയിട്ടുള്ളതാണെന്ന് ഭീഷണി മുഴക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. രോഗികളായ താനും, ഭർത്താവും തനിച്ചാണ് താമസിക്കുന്നതെന്നും, തങ്ങളുടെ സഹായത്തിനായി മറ്റാരും വീട്ടിലില്ലെന്നും കാട്ടി ഭയവിഹുലരായി കഴിയുന്ന തങ്ങളടെ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മദ്യപാനിയായ എതിർ കക്ഷിയെ ഭയന്ന് വീടിന് പുറത്തിറങ്ങുന്നില്ലെന്നും പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നു കള്ളനോട്ട് കേസ്; ജിഷ റിമാൻഡിൽ. ◾കള്ളനോട്ട് കേസിൽ ആലപ്പുഴ സൗത്ത് പോലീസ്...