Posts

Showing posts from September 14, 2022

ഈ മുതശരീരം ഇന്ന് അച്ചൻകോവിലാറ്റിൽ ചെന്നിത്തല പള്ളിപ്പാട് പറയങ്കേരി കടവിൽ നിന്ന് കണ്ടെടുത്തതാണ്.

Image
 

അജ്ഞാത പുരുഷമൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി

  പത്തനംതിട്ട : ഏകദേശം മൂന്ന് ദിവസം പഴക്കമുള്ള 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി. ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് കണ്ടത്. മുല്ലശ്ശേരിൽ മണിയൻ എന്നയാൾ വിവരം വാർഡ് അംഗവും കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റുമായ രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് ഏനാത്ത് പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. രണ്ട് ദിവസമായി ദുർഗന്ധമുയരുന്നുണ്ടായിരുന്നെന്നു സമീപവാസികൾ അറിയിച്ചു. അജികുമാറിന്റെ സമീപവാസിയായ രതീഷിന്റെ വീട്ടിലെ വളർത്തുനായ ഇന്ന് രാവിലെ അവിടെയെത്തി കുരയ്ക്കുന്നത് കേട്ടതായും പറയുന്നു. മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ്, ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാവികൈലി മാത്രമാണ് ധരിച്ചിട്ടുള്ളത്. അജികുമാർ ഒറ്റയ്ക്കാണ് താമസം. അഥിതി തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ട് എന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ മുതൽ ഇയാളെ കാണാനില്ല. വീട് പൂട്ടിയിട്ട നിലയിലാണ്. ശാസ്ത്രീയ അന്വേഷണസംഘവും, പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി തെളി...

തിരുവല്ലയിലെ കോൺഗ്രസ് പ്രാദേശിക നേതാക്കന്മാർ തമ്മിൽ അസഭ്യവർഷം

തിരുവല്ല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഫ്ളക്സ് ബോർഡുകളിൽ നിന്നും ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ ഒഴിവാക്കിയതിനെ ചൊല്ലി പ്രാദേശിക നേതാക്കൾ തമ്മിൽ അസഭ്യ വർഷം. ഫോണിലൂടെയും പാർട്ടിയുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ആണ് ചേരി തിരിഞ്ഞ് നേതാക്കളും അണികളും പരസ്പരം ഏറ്റുമുട്ടിയത്. നിയോജക മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉയർത്തിയ ബോർഡുകളിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുടെ ചിത്രം ഒഴിവാക്കിയതാണ് ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാക്കളെയും അണികളെയും തിരഞ്ഞെടുത്തത്. പരിപാടിയുടെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണത്തിൽ തുടങ്ങിയ സ്വരച്ചേർച്ച ഇല്ലായ്മകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോർവിളിയിൽ അവസാനിച്ചത്. ജോഡോ യാത്രയുടെ തിരുവല്ല നിയോജക മണ്ഡലം കോ ഓർഡിനേറ്ററായ റെജി തോമസിനെ ചെന്നൈ സ്വദേശി അജിത്ത് എന്നയാൾ വിളിച്ച വോയ്സ് മെസേജ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചേരി തിരിഞ്ഞ് ഗ്രൂപ്പ് നേതാക്കളും അണികളും ചേർന്ന് പരസ്പരം അസഭ്യവർഷം നടത്തിയത്. യാത്രയുടെ ഫ്ളക്സ് ബോർഡുകളിൽ നിന്നും മുതിർന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രങ്ങൾ പോലും ഒഴിവാക്കിയതിന് പിന്നിൽ സു...

വാഹനം ഓടിക്കുബോൾ ഉറക്കം വരാതെയിരിക്കാനും, ജോലിസ്ഥലത്തുണ്ടാകുന്ന, പ്രത്യേകിച്ചും ഉച്ചയൂണിന് ശേഷം ഉണ്ടാകുന്ന മയക്കം പെട്ടെന്ന് മാറ്റി വേഗം ഫ്രഷ് ആകാനും സഹായിക്കുന്ന റോയൽ ഉത്പന്നം.

Image
വിറ്റാമിൻതെറാപ്പി ഫേസ് മിസ്റ്റ് 100 ✓ 100% ജൈവ ഉത്പന്നം ✓ പുതിയ ഒരു വൈറ്റമിൻ തെറാപ്പിയാണിത്. ✓ ഫെയ്സ് മിസ്റ്റ് അതിന്റെ തൽക്ഷണ ജലാംശം കുറഞ്ഞ ഫീൽ ചർമ്മത്തെ ശുദ്ധീകരിക്കാനും മോയ്സ്ചറൈസ് ചെയ്യാനും പുതുക്കാനും സഹായിക്കുന്നു. ✓ ഇത് സൂര്യപ്രകാശം മുഖത്ത് ഇരുളിച്ച ഉണ്ടാക്കുന്നത് തടയുന്നു. ✓ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ചർമ്മത്തിന്റെ തിളക്കവും തിളക്കവും വർദ്ധിപ്പിക്കുന്നു, ✓ നേർത്ത വരകൾ, ചുളിവുകൾ, കറുത്ത പാടുകൾ, സെബം എന്നിവ ഇല്ലാതാക്കുന്നു. ✓ വിശ്രമവും സുഖദായകവുമായ അനുഭവത്തിലൂടെ ചർമ്മത്തെ തൽക്ഷണം തിളക്കമുള്ളതും ആരോഗ്യകരവുമാക്കുന്നു. പ്രധാന ചേരുവകളുടെ പ്രയോജനങ്ങൾ വിറ്റാമിൻ ഇ ✓ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു, ചർമ്മകോശങ്ങളെ പുതുക്കുന്നു, അകാല വാർദ്ധക്യം തടയുന്നു. തേങ്ങാവെള്ളം ✓ ചർമ്മത്തെ തിളക്കമുള്ളതും മിനുസമാർന്നതും തുല്യ നിറമുള്ളതുമാക്കുന്നു.  ഇത് ചർമ്മത്തെ തൽക്ഷണം റീഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യുന്നു. ✓ വൈറ്റ് ടീ ​​എക്സ്ട്രാക്റ്റ് ഉയർന്ന ആന്റിഓക്‌സിഡന്റ് സാന്ദ്രതയിലൂടെ പ്രായമാകൽ പ്രക്രിയയെ വൈകിപ്പിക്കാൻ സഹായിക്കുന്നു. ✓ പനിനീർ വെള്ളം ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടി...

മാർത്തോമാ സഭയിൽ പുതിയതായി നാല് എപ്പിസ്കോപ്പമാരെ തിരഞ്ഞെടുക്കും

തിരുവല്ല :മാർത്തോമാ സഭയിൽ പുതിയതായി നാലു എപ്പിസ്ക്കോപ്പമാരെ തിരഞ്ഞെടുക്കുന്നതിന് സഭാ അധ്യക്ഷൻ തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലിത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സഭ മണ്ഡലയോഗം തീരുമാനിച്ചു. എപ്പിസ്ക്കോപ്പ സ്ഥാനത്തേക്ക് യോഗ്യതയുള്ള വൈദികരുടെ പേരുകൾ നിർദ്ദേശിക്കുന്നതിനുള്ള എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിനെ പ്രതിനിധി മണ്ഡല യോഗം നാളെ തെരഞ്ഞെടുക്കും. സഭ ഭരണഘടന പരിഷ്കരിക്കുന്നതിനുള്ള ഭേദഗതികൾ അടുത്ത മണ്ഡല യോഗത്തിൽ അവതരിപ്പിക്കുന്നതിന് സഭ കൗൺസിലിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും മാർത്തോമ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പിനെയും മാർത്തോമാ വികസന സംഘത്തെയും സഭയുടെ അംഗീകൃത സ്ഥാപനങ്ങളായി അംഗീകരിക്കുന്ന പ്രമേയവും യോഗം അംഗീകരിച്ചു.

ഇന്നത്തെ പ്രഭാത വാർത്തകൾ

**************************************** നിങ്ങൾ ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിൽ, ഒഴിവാക്കാം, കൂടുതലറിയുവാൻ ഇവിടെ click ചെയ്യുക. Call-9633950125 *************************************** ◾43 തസ്തികകളിലേക്ക് കേരള PSC പുതിയ വിജ്ഞാപനം വന്നു | ഓൺലൈനായി അപേക്ഷിക്കാം ഇലക്ട്രീഷ്യൻ, ലൈൻമാൻ, ക്ലർക്ക് ടൈപ്പിസ്റ്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ ഏഴാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി മറ്റ് ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക http://www.keralapsc.gov.in/ ◾പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണം. 20 ദിവസം മുന്‍പ് പത്തു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തിയ ആലുവ പെരുമ്പാവൂര്‍ റോഡ് വീണ്ടും തകര്‍ന്നതിനു വിശദീകരണം വേണം. തൃശൂര്‍ ശക്തന്‍ ബസ്റ്റാന്‍ഡ് പ്രദേശത്തെ റോഡ് പൊളിഞ്ഞതിലും റിപ്പോര്‍ട്ട് തേടി. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടാല്‍ ജില്ലാ കളക്ടര്‍മാര്‍ ഉടന്‍ നടപടികള്‍ സ്വീകരി...

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നുള്ള അറിയിപ്പുകൾ..

********************************************* നിങ്ങൾ ഇൻസുലിൻ എടുക്കുന്നുണ്ടെങ്കിൽ, ഒഴിവാക്കാം, കൂടുതലറിയുവാൻ ഇവിടെ click ചെയ്യുക. ഇവിടെ click ചെയ്യുക. ********************************************* സൗജന്യ പരിശീലനം എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന അലങ്കാര സസ്യ വളർത്തലും പരിപാലനവും, ലാൻഡ് സ്‌കേപ്പിംഗ,് വിവിധ തരം ബൊക്കകൾ, കാർ ഡെക്കറേഷൻ, സ്റ്റേജ് ഡെക്കറേഷൻ എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേയ്ക്ക് 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0468 2 270 243, 8330 010 232 ദേശീയ ബാല ചിത്രരചന മത്സരം 17ന് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം ഈ മാസം 17ന് രാവിലെ 10 മുതൽ 12 വരെ പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഭിന്നശേഷിക്കാരായ മത്സരാർഥികൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പേസ്റ്റൽ എന്നിവ മീഡിയമായി ഉപയോഗിക്കാൻ മത്സരാർഥികൾ കരുതണം. നിശ്ചി...