Posts

Showing posts from October 1, 2022

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. സി പി എം മുൻ സെക്രട്ടറിയും മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.69 വയസ്സായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. breaking news ഓർത്തഡോക്സ് സഭയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സർക്കാരിൻറെ ലഹരി വിരുദ്ധ പരിപാടി മറ്റൊരു ദിവസം നടത്തും ********************** മുതിർന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിച്ചു;പക്ഷേ നേതൃത്വം അവഗണിച്ചു. ശശി തരൂർ . ശശി തരൂരിനെ വെട്ടിയതിന് പിന്നിൽ  എ കെ ആൻറണി. ശശി തരൂർ പരാജയപ്പെട്ടാൽ പാർട്ടി വിടാൻ സാധ്യത. പാർട്ടി വിട്ടാൽ അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ ഒരു അവസരം. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേരിടാൻ പോകുന്നത് ഏറ്റവും വലിയ പ്രതിസന്ധി. ◾  എകെ ആന്റണി അടക്കമുള്ള മുതിർ...