ഏറ്റവും പുതിയ വാർത്തകൾ

|JACOB CHERIAN| നീരേറ്റുപുറം പമ്പ ജലോത്സവം ഗബ്രിയേൽ ചുണ്ടൻ ജേതാക്കൾ ◾ 64 മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവത്തിൽ അമിച്ചകരി ബോട്ട് ക്ലബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ജേതാക്കളായി. കുമരകം എൻ സി ഡി എസ് ക്ലബ് തുഴഞ്ഞ നടുവിലെ പറമ്പൻ രണ്ടാം സ്ഥാനവും പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡിൽ ഷോട്ട് പുളിക്കത്തറയും വെപ്പ് ബി ഗ്രേഡിൽ ഏബ്രഹാം മൂന്നുതൈക്കനും, ഇരുട്ടുകുത്തി എ ഗ്രേഡിൽ മൂന്നു തെക്കനും ബി ഗ്രേഡിൽ സെന്റ് ജോസഫ് ജേതാക്കളായി. ജലോത്സവം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി തോമസ് അധ്യക്ഷത വഹിച്ചു. ജല ഘോഷയാത്ര ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം ഹൈക്കോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് നിർവഹിച്ചു. നെടുമ്പാശ്ശേരി എയർപോർട്ട് ചീഫ് സെക്യൂരിറ്റിഓഫീസർ സുനിത് ശർമ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ പ്രസന്നകുമാരി ടീച്ചർ, ഗായത്രി ബി നായർ, തിരുവല്ല സബ് കളക്ടർ ശ്വേതാ നാഗർകോട്ടി ഐഎഎസ്, അജിത് പിഷാരത്ത്, എ വി കുര്യൻ ആറ്റുമാലിൽ, ബിന്ന...