Posts

Showing posts from October 25, 2022

ഇപ്പോഴത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
 |KURIAKOSE NIRANAM| തിരുവല്ലയിൽ മോഷണം. തിരുവല്ല: ഗൃഹപ്രവേശം കഴിഞ്ഞ ക്ഷീണം  വീട്ടുകാർക്ക് മാറും മുമ്പേ കള്ളന്മാരുടെ  ഗൃഹപ്രവേശം! 25 പവനും 65,000 രൂപയും  കവർന്നു. തോട്ടഭാഗത്ത് രണ്ടു ദിവസം മുമ്പ്  ഗൃഹപ്രവേശം നടന്ന വീട്ടിലാണ് മോഷണം.  വിദേശ മലയാളിയായ തോട്ടഭാഗം  ഇട്ടുവരുത്തിയിൽ കുന്നുംപുറത്ത് വീട്ടിൽ  ഷാജി ചാക്കോയുടെ വീട്ടിലാണ് മോഷണം  നടന്നത്.  ചൊവ്വ പുലർച്ചയോടെയാണ് വീട്ടുകാർ  മോഷണ വിവരം അറിഞ്ഞത്. വീടിന്റെ  പിൻവശത്തെ മുറിയുടെ ജനാല  കുത്തിത്തുറന്ന് അലമാരയിൽ ഇരുന്നിരുന്ന  ബാഗുകളിൽ നിന്നുമാണ്  സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്.  ജനാലയുടെ പാളി കുത്തി തുറന്ന  മോഷ്ടാക്കൾ സ്വർണാഭരണം അടക്കം  സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര ജനാലയ്ക്ക്  അരികിലേക്ക് വലിച്ച് അടുപ്പിച്ചു. തുടർന്ന്  അലമാരയുടെ മുകളിൽ വെച്ചിരുന്ന  താക്കോൽ  മോഷണം നടത്തിയത്.  കൈവശപ്പെടുത്തി തുറന്നാണ്  രാവിലെ ആറുമണിക്ക് ഷാജിയുടെ ഭാര്യ ദീപ  മുറിയിൽ എത്തിയപ്പോഴാണ് മോഷണ  വിവരം അറിഞ്ഞത്. ഷാജിയും ഭാര്യ ദീപയും  മകളും വ...

കുറ്റൂർ റെയിൽവേ അടിപ്പാത ആന്റോ ആൻറണി എം പി സന്ദർശിച്ചു.

Image
കുറ്റൂർ റെയിൽവേ അടിപ്പാത ആന്റോ ആൻറണി എം പി സന്ദർശിച്ചു. തിരുവല്ല :ഗതാഗത തിരക്കേറിയ കുറ്റൂർ -മനയ്ക്കച്ചിറ -കിഴക്കൻ മുത്തൂർ -മുത്തൂർ റോഡിലെ യാത്രക്കാർക്ക്‌ ദുരിതമായി മാറിയ റെയിൽവേ അടിപ്പാതയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തികൾ കാണാൻ ആന്റോ ആന്റണി എം. പി. എത്തി. പുതുതായി നടക്കുന്ന നിർമാണ പ്രവർത്തികൾ സുഗമമായ റോഡ്than ഗതാഗതത്തെ ബാധിക്കും എന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് എം. പി. സ്‌ഥലം സന്ദർശിച്ചത്. എം. പി. എന്ന നിലയിൽ റെയിൽവേ മന്ത്രലയുവുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേ നടപടി എടുത്തതെന്നും എം. പി. പറഞ്ഞു. യാത്രക്കാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ പാത ക്രമീകരിക്കണം എന്നും എം. പി ഉദ്യോഗസ്ഥരോടു പറഞ്ഞു. എം. പി യോടൊപ്പം ബ്ലോക്ക്‌ മെമ്പർ ജിനു തൂബുക്കുഴി, വാർഡ് മെമ്പർ സാറമ്മ. കെ വര്ഗീസ്, പാർട്ടി നേതാക്കളായ വി. ആർ. രാജേഷ്, കുഞ്ഞുമോൻ മുളമൂട്ടിൽ, ബിനു കുരുവിള, വി. എം. സാദാശിവൻ പിള്ള,വി. എം. അശോക് കുമാർ,ഉഷാ അരവിന്ദ്, ജേക്കബ് മാത്യു,സുധീർ രാഘവൻ,സജി മേപ്രത്, പ്രേംലാൽ നളന്ദ, തുടങ്ങിയവരും ഉണ...

ഹിന്ദുവായി ജനിച്ച ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്തത് ഭഗവത് ഗീതയിൽ

Image
|KURIAKOSE NIRANAM| ആ ദ്യത്തെ ഹിന്ദു ബ്രിട്ടീഷ് പ്രധാനമന്ത്രി. നേരത്തെ എം പിയായി സത്യപ്രതിജ്ഞ ചെയ്തത് ഭഗവത് ഗീതയിൽ. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ഋഷി സുനക് ഒരു ഹിന്ദുവാണ്. ഭഗവദ്ഗീതയെ ആസ്പദമാക്കിയാണ് അദ്ദേഹം നേരത്തേ ഹൗസ് ഓഫ്കോമൺസിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തു തന്നെ.  1960-കളിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ പഞ്ചാബി ഇന്ത്യൻ വംശജരായ മാതാപിതാക്കൾക്ക് സൗത്താംപ്ടണിലാണ് സുനക് ജനിച്ചത് . 1980 മെയ് 12 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്.  ആഫ്രിക്കയിൽ ജനിച്ച ഇന്ത്യൻ ഹിന്ദു പഞ്ചാബി വംശജരായ  യഷ്‌വീറിന്റെയും ഉഷ സുനക്കുമാണ് മാതാപിതാക്കൾ.  സ്റ്റാൻഫോർഡിൽ പഠിക്കുമ്പോൾ, ഇൻഫോസിസ് സ്ഥാപിച്ച ഇന്ത്യൻ കോടീശ്വരനായ വ്യവസായി എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ അദ്ദേഹം കണ്ടുമുട്ടി വിവാഹം കഴിച്ചു. സുനക്കും മൂർത്തിയും ധനികരിൽ 222-ാം സ്ഥാനത്താണ് .  2018 ലെ പുനഃസംഘടനയിൽ അദ്ദേഹം തെരേസ മേയുടെ രണ്ടാമത്തെ സർക്കാരിലേക്ക് പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിക്കപ്പെട്ടു .  2020 ഫെബ്രുവരിയിലെ മന്ത്രിസഭാ പുനഃസംഘടനയിൽ സാജിദ് ...