18-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.

|BABU LAL| കുട്ടിയെ വീടിന് സമീപത്ത് കണ്ടെത്തി തലവടി തോപ്പിൽ കേളപ്പറമ്പിൽ റെനി എബ്രഹാമിന്റെ മകൻ ബെൻ എൻ. ഷിജോയി (12) യാണ് വീടീന് സമീപത്ത് കണ്ടെത്തിയത്. എടത്വയിൽ നിന്നും ഇന്ന് (18-12-2022) ഉച്ചക്കാണ് കുട്ടിയെ കാണാതായത്. ഹൈക്കോടതി പരാമർശം നിരവധി അധ്യാപകരെ ബാധിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ വി സി ഗോപിനാഥ് രവീന്ദ്രൻ. ◾പ്രിയ വര്‍ഗീസിനു യോഗ്യത ഇല്ലെന്ന ഹൈക്കോടതി വിധിയിലെ, റിസര്‍ച്ച് എക്സ്പീരിയന്‍സ് ടീച്ചിംഗ് എക്സ്പീരിയന്‍സ് ആകില്ലെന്ന പരാമര്‍ശം വളരെയധികം അധ്യാപകരെ ബാധിക്കുമെന്നു കണ്ണൂര്‍ സര്‍വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. കോടതി വിധിക്കെതിരേ കണ്ണൂര്‍ സര്‍വകലാശാല അപ്പീല്‍ നല്‍കില്ല. നിയമന വിവാദത്തില്‍ യോഗ്യത സംബന്ധിച്ച് യുജിസിയോടു വ്യക്തത തേടിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയിരുന്നു. റാങ്ക് ലിസ്റ്റിലുള്ള മൂന്നു പേരുടെ യോഗ്യത വീണ്ടും പരിശോധിക്കും. വിസി പറഞ്ഞു. സിന്‍ഡിക്കറ്റ് 30 നു ചേരും. മദ്യവില വര്‍ധിപ്പിക്കും. ◾ വില കൂട്ടാതെ മദ്യം ഇറക്കില്ലെന്ന നിലപാടിലാണ് ഡിസ്റ്റിലറികള്‍. മൂന്നാഴ്ചയായി തുടരുന്ന മദ്യക്ഷാമം പരിഹരിച...