ഏറ്റവും പുതിയ വാർത്തകൾ

|JACOB CHERIAN | ബിലീവേഴ്സ് ചർച്ചിൽ യുവതിക്ക് പുനർ ജന്മം. ◾തിരുവല്ല: പ്രസവത്തിന് ശേഷമുണ്ടായ അനിയന്ത്രിത രക്തസ്രാവത്തിന് പിൻ ഹോൾ ചികിത്സയിലൂടെ പുനർജന്മം.രേവതി കൃഷ്ണൻ എന്ന ഇരുപത്തിയേഴുകാരിയായ യുവതിയാണ് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെയും, ഗൈനക്കോളജി വിഭാഗത്തിന്റെയും കൂട്ടായ യത്നത്തിലൂടെ പുനർജന്മം ലഭിച്ചത്. ശസ്ത്രക്രിയ കൂടാതെ ഫലപ്രദമായ അത്യാധുനിക ചികിത്സാരീതിയാണിത്. സാധാരണ പ്രസവത്തിലൂടെ മറ്റൊരു ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി ഒരാഴ്ചക്ക് ശേഷമാണ് രേവതിക്ക് അനിയന്ത്രിത രക്തസ്രാവം അനുഭവപ്പെട്ടത്.ഇത്തരം സന്ദർഭത്തിൽ ഗർഭപാത്രം നീക്കം ചെയ്ത് രക്തസ്രാവം അവസാനിപ്പിക്കാനുള്ള നടപടികളാണ് ആശുപത്രി അധികൃതർ സ്വീകരിക്കാറുള്ളത്. എന്നാൽ രോഗിക്ക് മേജർ ശസ്ത്രക്രിയ അപകടകരമാണെന്നും, ഭാവിയിൽ ഗർഭം ധരിക്കാനുള്ള സാധ്യത നഷ്ടപ്പെടുമെന്നും കണക്കിലെടുത്താണ് പിൻഹോൾ ചികിത്സ ബിലീവേഴ്സിലെ വിദഗ്ദ മെഡിക്കൽ സംഘം നടപ്പാക്കിയത്. ജില്ലയിൽ ആദ്യമായാണ് പ്രസവാനന്തര രക്തസ്രാവത്താന് ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സ വിജയകരമാക്കിയത്. പ്രസവത്തിന് ശേഷം ഗർഭപാത്രത്തിൽ നിന്നും അനിയന്ത്ര...