ഇന്നത്തെ വാർത്തകൾ.

|JACOB CHERIAN| Type settings : KURIAKOSE NIRANAM മയക്കുമരുന്ന് നൽകി സ്റ്റാഫ് നേഴ്സിനെ ഡോക്ടർ ബലാൽസംഗം ചെയ്തു.സംഭവം കോഴഞ്ചേരി കിടങ്ങന്നൂരിൽ. ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ◾കോഴഞ്ചേരി: സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്ന യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. കിടങ്ങന്നൂരില്‍ ദയ ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്ന ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ സജീവനെതിരേയാണ് ആറന്മുള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടുക്കി സ്വദേശിനി(40)യുടെ പരാതിയിലാണ് കേസ്. നഴിസിങ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് ആശുപത്രിയില്‍ വന്നതെന്ന് യുവതി പറയുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജനുവരി 29 നാണ് യുവതിയെ ആശുപത്രിയില്‍ വരുത്തിയത്. അന്ന് രാത്രി മുകളിലത്തെ നിലയില്‍ ഡോക്ടറുടെ റൂമിനോട് ചേര്‍ന്ന ഗസ്റ്റ് റൂമില്‍ പരാതിക്കാരി തങ്ങി. രാത്രി എട്ടരയോടെ വെള്ളം ആവശ്യപ്പെട്ട യുവതിക്ക് ഡോക്ടര്‍ കുപ്പിവെള്ളം നല്‍കി.ഇത് കുടിച്ച് മയങ്ങിപ്പോയ തന്നെ 30 ന് പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തുവെന്നാണ്...