ഏറ്റവും പുതിയ വാർത്തകൾ കാണാം.

|JACOB CHERIAN| BREAKING NEWS ◾പ്രധാനമന്ത്രിക്കെതിരെ വസ്തുതാ വിരുദ്ധവുമായ പ്രസ്താവന നടത്തി എന്ന് ആരോപിച്ചുകൊണ്ട് രാഹുലിനെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ് യു എ പി എ കേസിൽ എൻ ഐ എക്ക് തിരിച്ചടി. ◾അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പന്തീരാങ്കാവ് യുഎപിഎ കേസിലാണ് എൻഐഎക്ക് തിരിച്ചടി. ഒന്നാം പ്രതി അലൈൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കൊച്ചിയിലെ എൻഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്. ◾എം.ജി. കലോത്സവത്തിന് ഇന്ന് തിരി തെളിയും. എം ജി സർവകലാശാല കലോത്സവം “അനേക” യ്ക്ക് ഇന്ന് തിരി തെളിയും. 12 വരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടാണ്. ധൂർത്തിന്റെയും, ആഡംബരത്തിന്റെയും കെടുതി ജനങ്ങളുടെമേൽ കെട്ടി ഏൽപ്പിച്ച ബജറ്റ് - ജോസഫ്.എം.പുതുശ്ശേരി. ◾ കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ എം.എൽ.എ ജോസഫ്.എം.പുതുശ്ശേരി. കേന്ദ്ര-സം...