Posts

Showing posts from December 1, 2022

ഏറ്റവും പുതിയ വാർത്തകൾ

Image
|JACOB CHERIAN| സ.സന്ദീപ് കുമാർ അനുസ്മരണം നാളെ ◾സ.പി.ബി.സന്ദീപ് കുമാറിന്റെ ഒന്നാം രക്തസാക്ഷി ദിനം  നാളെ  ആചരിക്കും. സി പി എം സംസ്ഥാന സെക്രട്ടറി സ.ഗോവിന്ദൻ മാസ്റ്റർ ചാത്തങ്കരിയിൽ വൈകിട്ട് 5 മണിക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സന്ദീപിൻ്റെ ബലികുടീരത്തിൽ രാവിലെ 8.30 ന് പുഷ്പാർചനയും പതാക ഉയർത്തലും നടക്കും. വൈകിട്ട് 4 മണിക്ക് ചാത്തങ്കരി കടവിൽ നിന്നും  റാലിയും നടക്കും. പെരിങ്ങരയിലെ റോഡുകൾ തകർന്നു ◾റോഡുകളുടെ പ്രശ്നം പരിഹരിക്കണം തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ ഗതാഗത യോഗ്യമല്ലാതായി കഴിയുന്ന മേപ്രാൽ- സ്വാമി പാലം, സ്വാമി പാലം - കൂട്ടുമ്മേൽ റോഡുകളുടെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെരിങ്ങര മണ്ഡലം നേതൃയോഗം അധികൃതരോട് ആവശ്യപ്പെട്ടു. മേപ്രാൽ- സ്വാമിപാലം റോഡ് ഉൾപ്പെടുന്ന അഴിയിടത്തുചിറ - മേപ്രാൽ-കോമങ്കേരിച്ചിറ റോഡിൻ്റെ പുനരുദ്ധാരണ വേലകൾ ആരംഭിച്ചിട്ട് ഒരു വർഷക്കാലമായെങ്കിലും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ യാത്രാ ദുരിതത്തിലാണ് പ്രദേശത്തെ ജനങ്ങൾ. റോഡ് പണി കാരണം ഗതാഗതം സുഗമമായി നടക്കാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. സ്വാമി പാലം ജ...