Posts

Showing posts from November 30, 2022

ഇന്നത്തെ എല്ലാ വാർത്തകളും വായിക്കാം

Image
| JACOB CHERIAN|  ഡിസംബർ 2, 3 തീയതികളിൽ എം.ജി.സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ നാടകോത്സവം. ◾ചലച്ചിത്ര നടൻ എം.ജി.സോമൻ വിടവാങ്ങിയതിൻ്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ എം.ജി.സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ നാടകോത്സവം നടത്തുന്നു.ഇതിൻ്റെ ഭാഗമായി സംഗീത സായാഹ്നവും നടത്തും.പതിനൊന്ന് മുഖ്യ നാടകങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചു. ഡിസംബർ രണ്ടിന് വൈകിട്ട് നാലിന് ചലച്ചിത്രകാരൻ രൺജി പണിക്കർ നാടകോത്സവം ഉദ്ഘാടനം ചെയ്യും. മാത& .ടി .തോമസ് എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. ചലച്ചിത്ര-നാടക നടന്മാരായ മോഹൻ അയിരൂർ, പുത്തില്ലം ഭാസി, സംസ്ഥാനത്തെ മികച്ച നാടകനടനായി തിരഞ്ഞെടുക്കപ്പെട്ട ബാബുരാജ് തിരുവല്ല ,ഫ്ളവേഴ്സ് ടിവി ടോപ് ണ്ഡിംഗർ ജേതാക്കളായ ശ്രീനന്ദ് വിനോദ് ,ആൻ ബെൻസൺ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ശ്രീനന്ദും, ആൻ ബെൻസണും നയിക്കുന്ന സംഗീത സായാഹ്നം വൈകിട്ട് 5ന് നടക്കും.ഇതേ തുടർന്നാണ് നാടക മത്സരം ആരംഭിക്കുക. രണ്ടാം ദിവസം വൈകിട്ട് നാലിന് നാടൻ പാട്ടും, നാട്ടു കലാപ്രകടനവും നടക്കും. ലോക ഭിന്നശേഷി ...