പുതിയ വാർത്തകൾ.

|JACOB CHERIAN| മോക്ക് ഡ്രില്ലിനിടയിൽ യുവാവിന്റെ മരണം:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം. നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. "കുഴഞ്ഞു വീണു മരിച്ചു എന്ന മന്ത്രിയുടെ പ്രസ്താവന അപലപനീയം" ജോസഫ് എം പുതുശ്ശേരി . ◾വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം ദുരന്തനിവാരണ അതോറിറ്റി നടത്തിയ പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിനിടയിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മേധാവിയും, പത്തനംതിട്ട ജില്ലാ കലക്ടറും ദുരന്തം സംഭവിച്ചതിന്റെ സാഹചര്യം പരിശോധിച്ച് 15 ദിവസിക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷനംഗം വി.കെ.ബീനാകുമാരി നിർദ്ദേശം നൽകി. കല്ലുപ്പാറ സ്വദേശി ബിനു സോമൻ - 34 ആണ് വ്യാഴാഴ്ച മോക്ഡ്രില്ലിൽ പങ്കെടുക്കുമ്പോൾ ചെളിയിൽ പുതഞ്ഞ് മുങ്ങിത്താണത്. അര മണിക്കൂറിന് ശേഷം ഫയർഫോഴ്സിന്റെ സ്കൂബ ടീം ബിനുവിനെ കരയക്കെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കയായിരുന്നു. യഥാസമയം ദുരന്തനിവാരണ സേന പ്രവർത്തിച്ചിരുന്നുവെങ്കിൽ ബിനുവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് മനുഷ്യാവ...