Posts

Showing posts from October 13, 2022

ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം.

| KURIAKOSE TIRUVALLA |  എറണാകുളം,പത്തനംതിട്ട ജില്ലകളിൽ നിന്ന്  കാണാതായ 26 സ്ത്രീകളെയും ഇതുപോലെ നരബലിക്ക് വിധേയമാക്കിയോ? പുനരന്വേഷണത്തിന് പോലീസ്. മറ്റ് ജില്ലകളിൽ നിന്ന് കാണാതായവരുടെയും തിരോധാനത്തിന് പിന്നിൽ ഈ സംഘം പ്രവർത്തിച്ചോ?    ഞെട്ടിത്തരിച്ച് കേരളം ◾ഇരട്ട നരബലിക്കേസിനു പിറകേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്തെ 14 കേസുകളും പത്തനംതിട്ടയിലെ 12 കേസുകളുമാണ് അന്വേഷിക്കുക. ◾പുളിക്കീഴ് ഉപതിരഞ്ഞെടുപ്പ് നവംബർ 9ന്. പുളിക്കീഴ്: ജില്ലാ പഞ്ചായത്ത്, കൊമ്പൻങ്കേരി ബ്ലോക്ക് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മാസം ഒമ്പതാം തീയതി നടത്തും. ഒൿടോബർ 21 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ഫലം 10ന്. ◾നരബലിക്കു ശേഷം മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും. പ്രതികളുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഈ വിഷയം കോടതിയില്‍ ഉന്നയിച്ചു. കോടതിയിലേക്കു കൊണ്ടുപോകാന്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറക്കിയ...