Posts

Showing posts from January 6, 2023

പുതിയ വാർത്തകൾ കാണാം.

Image
| JACOB CHERIAN| മന്ത്രി സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതിനെതിരായി സമർപ്പിച്ച തടസ്സഹർജി തിരുവല്ല കോടതി തള്ളി. ◾കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് കോടതിയിൽ നൽകിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി അഡ്വ.ബൈജു നോയൽ നൽകിയ ഹർജിയാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.ഭരണഘടനയെ അധിക്ഷേപിക്കുന്ന വിധം സജി ചെറിയാൻ പ്രസംഗിച്ചതായാണ് കേസ്.തിരുവല്ല കോടതിയുടെ നിർദ്ദേശപ്രകാരം സജി ചെറിയാനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് കോടതിയിൽ സജി ചെറിയാന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും, കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സജി ചെറിയാനെ എം.എൽ.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കായിക കൂട്ടായ്മയുടെ പ്രതിഷേധ ധർണ ശനിയാഴ്ച. ◾വർഷങ്ങളായി തിരുവല്ല പബ്ളിക് സ്‌റ്റേഡിയത്തോട് നഗരസഭ കാട്ടുന്ന അവഗണനക്കെതിരെ വമ്പിച്ച പ്രതിഷേധ ധർണയും...