Posts

Showing posts from December 8, 2022

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

Image
| JACOB CHERIAN| സജി ചെറിയാനെതിരെ തിരുവല്ല പോലീസ് എടുത്ത കേസ്സ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തിരുവല്ല: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതായി ആരോപിച്ച് മുൻ മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല പോലീസ് എടുത്ത കേസ്സ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണത്തിൽ സജി ചെറിയാൻ മന:പൂർവ്വം ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. മല്ലപ്പള്ളിയിൽ സി.പി.എം.സംഘടിപ്പിച്ച യോഗത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഭരണഘടനാ വിഷയങ്ങളിൽ സൂചന നൽകി സംസാരിച്ചതല്ലാതെ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. അന്വേഷണ ഉദ്യോഗസ്ഥൻ തിരുവല്ല ഡി.വൈ.എസ്.പി ടി.രാജപ്പൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. തിരുവല്ല ഹോർട്ടികൾച്ചർ ഡെവലപ്മെൻ്റ് സൊസൈറ്റി വാർഷിക പൊതുയോഗത്തിൽ 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിജു ലങ്കാഗിരി (പ്രസിഡൻ്റ്), മാത്യൂസ് ജോൺ, വി.എം.സദാശിവൻപിള്ള, ഇ.സി.മാത്യു (വൈ: പ്രസിഡൻ്റ് മാർ), ജയിംസ് .ടി (ജനറൽ സെക്രട്ടറി), ലാജി മാത്യു, വത്സമ്മ ജോൺ, മേരി തോമസ് (ജോ. സെക്രട്ടറിമാർ), ജയകുമാർ വള...