15 Nov- ഏറ്റവും പുതിയ വാർത്തകൾ കാണാം.

|SABU JOHN| തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. ◾ തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വെടിവച്ചാൻ കോവിലിൽ വെച്ചായിരുന്നു അപകടം. ആർക്കും പരുക്കില്ല വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് പോകേണ്ട ബസാണ് അപകടത്തിൽപ്പെട്ടത്. ടയറിന്റെ സെറ്റോടു കൂടി ഇളകി പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് വാഹനം നിർത്തിയതിനാലാണ് വലിയ അപകടം വഴിമാറിയത്. അപകടസമയത്ത് നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ◾പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലക്ഷം പേരെ അണിനിരത്തി രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസിമാരെ നിയമിച്ച ഗവര്‍ണര്‍ മൂന്നു പേരുടെ പട്ടിക ആവശ്യപ്പെട്ടിരുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ കോടതിയും രാജാവും ചമയേണ്ടെന്ന് സിപിഐ സംസ...