Posts

Showing posts from December 18, 2022

പുതിയ വാർത്തകൾ കാണാം.

Image
 |JACOB CHERIAN| സോമൻ സ്മൃതി സന്ധ്യ : കമലഹാസൻ ഇന്ന്  തിരുവല്ലയിൽ തിരുവല്ല : എം.ജി. സോമൻ സ്മൃതി സന്ധ്യയിൽ പ്രശസ്ത നടൻ കമലഹാസന് തിങ്കളാഴ്ച സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. എം.ജി. സോമന്റെ വിയോഗത്തിന്റെ 25-ാം വാർഷികം പ്രമാണിച്ച് എം.ജി. സോമൻ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.  തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറിന് പരിപാടി ആരംഭിക്കും.  വിവിധ മത പുരോഹിതന്മാർ നിലവിളക്ക് തെളിയിക്കും. തുടർന്ന് മന്ത്രി വി.എൻ. വാസവൻ സ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്യും.  എം.ജി. സോമനൊപ്പം അഭിനയിച്ച നടീ നടന്മാർ, അദ്ദേഹത്തിന്റെ സിനിമകൾ സംവിധാനം ചെയ്ത ചലച്ചിത്രകാരന്മാർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർ പങ്കെടുക്കും. ജനപ്രതിനിധികൾ ,രാഷ്ട്രീയ നേതാക്കൾ, ജില്ലാ കളക്ടർ തുടങ്ങിയവരും സംബന്ധിക്കും. പിന്നണി ഗായകൻ സുദീപ് കുമാർ നയിക്കുന്ന ഗാനമേളയുമുണ്ടാകും. മാന്നാർ പൊലീസിന്റെ ഉറക്കംകെടുത്തിയ വ്യാപാര സ്ഥാപനങ്ങളിലെ മോഷ്ടാവ് പിടിയിൽ.   മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും നിരവധി   വ്യാപാരസ്ഥാപനങ്ങളിൽ മോഷണങ്ങൾ നടത്തി പൊലീസിന്റെ  ഉറക്കംകെടുത്തിയ മോ...