പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN | സി പി എമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ സിപിഐയിൽ ചേർന്നു ◾ തിരുവല്ല : പെരിങ്ങരയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 10 കുടുംബങ്ങൾ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നു. സി പി എം വിട്ടെത്തിയ കുടുംബങ്ങളെ സി.പി.ഐ തിരുവല്ല മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല അസി. സെക്രട്ടറി അഡ്വ. കെ ജി രതീഷ് കുമാർ പതാക നൽകി സ്വീകരിച്ചു. സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി മോഹൻദാസ് കൊല്ലവറ അടക്കമുള്ളവരാണ് കഴിഞ്ഞ 40 വർഷത്തെ സി പി എം ബന്ധം ഉപേക്ഷിച്ച് സി പി ഐയിൽ ചേർന്നത്. മണ്ഡലം സെക്രട്ടറി പി എസ് റെജി, ലോക്കൽ സെക്രട്ടറി ബിനു മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി.കെ, കെ.കെ ഗോപി , ജയകുമാർ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു. വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ 1950-ാമത് വാര്‍ഷികം ബുധനാഴ്ച നിരണത്ത്. ◾ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ബുധനാഴ്ച തുടക്കം കുറിക്കും. രക്തസാക്ഷിദിനമായ നാളെ വി. മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച നിരണ...