പുതിയ വാർത്തകൾ

| JACOB CHERIAN| യുപിയിൽ അറസ്റ്റിലായ പാസ്റ്റർ മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്. ◾ഗാസിയാബാദിൽ അറസ്റ്റിലായ മലയാളി പാസ്റ്ററും ഭാര്യയും മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്. ഞായറാഴ്ച പ്രാർഥനക്കിടെയാണ് അറസ്റ്റുണ്ടായത്. ജാമ്യത്തിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചർച്ച് ഡൽഹി സെക്രട്ടറി ജയകുമാർ അറിയിച്ചു. ആളുകളെ കൂട്ടുകയോ വാഗ്ദാനങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. സാധാരണയുള്ള പ്രാർഥനാ ചടങ്ങുകളാണ് നടന്നത്. ഇതിനിടെയെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നാലെ പോലീസ് എത്തി പാസ്റ്ററെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് ജയകുമാർ പറഞ്ഞു സീമെൻസ് ഫുട്ബോൾ ടൂർണമെന്റ് സോക്കർ കുറ്റപ്പുഴയ്ക്ക് വിജയം ◾തിരുവല്ല തിരുമൂലപുരം സീമെൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആലപ്പുഴ സ്മാഷേഴ്സിനെ പരാജയപ്പെടുത്തി സോക്കർ കുറ്റപ്പുഴ വിജയിച്ചു. ആലപ്പുഴയുടെ നാല് അവസരങ്ങൾ പാഴായതാണ് സ്മാഷേഴ്സിനെ പരാജയത്തിലെത്തിച്ചത്. ക്രോസ് ബാറിൽ ബോൾ തട്ടി മടങ്ങിയതാണ് ഇവർക്ക് വിനയായത്. മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ ടി ചാക്കോ മത്സരം ഉദ്...