Posts

Showing posts from January 31, 2023

പുതിയ വാർത്തകൾ വായിക്കാം.

Image
 |JACOB CHERIAN| ആരോഗ്യവകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ രോഗിയായെത്തി നഗ്നതാ പ്രദര്‍ശനംനടത്തിയ യുവാവിനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ◾തൃശൂര്‍ ഊരകം കരിവണ്ണൂര്‍ പൊട്ടുചിറ കൊഴ കുഴിപ്പറമ്പില്‍ വീട്ടില്‍ ഷാജഹാന്റെ മകന്‍ ഷുഹൈബ് (21) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇ സഞ്ജീവനി പ്രകാരം വീട്ടിലിരുന്ന ഓണ്‍ലൈനായി ഡ്യൂട്ടി ചെയ്തിരുന്ന കോന്നി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.  ഡോക്ടര്‍ ഉടന്‍ തന്നെ കോന്നി മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. മറിയം വര്‍ഗീസ് മുഖാന്തരം പരാതി ഈ മെയില്‍ വഴി കോന്നി പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചു. ഡോക്ടര്‍ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലം ആറന്മുള പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ആയതിനാല്‍ പരാതി തുടര്‍ നടപടിക്കായി അവിടേക്ക് മാറ്റി. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു പ്രിപൈമറി സ്‌കൂള്‍ അധ്യാപിക ആയയെ തല്ലുന്ന വീഡിയോ വൈറല്‍: സംഭവം തിരുവല്ലയില്‍ ◾തിരുവല്ല നഗരസഭ 16ാം വര്‍ഡിലെ ഇരുവള്ളിപ്ര ഗവ.എല്‍.പി സ്‌കൂളില്‍ പ്രീെ്രെപമറി അധ്...