Posts

Showing posts from March 20, 2023

ഇന്നത്തെ വാർത്തകൾ

Image
|JACOB CHERIAN| മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ ഏപ്രിൽ 6 മുതൽ 10 വരെ. ഭൂമിപൂജയും കാൽനാട്ടുകർമ്മവും നടന്നു. ◾എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷന്റെ ഭൂമിപൂജയും കാൽനാട്ടുകർമ്മവും നടത്തി. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദയുടെയും യൂണിയൻ വൈദീകയോഗത്തിന്റെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ, കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, രാജേഷ് മേപ്രാൽ, സരസൻ ഓതറ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, സൈബർസേന യൂണിയൻ ചെയർമാൻ ശരത് ബാബു, കോ-ഓർഡിനേറ്റർ അവിനാഷ് എ.എം, വൈദീകയോഗം യൂണിയൻ പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി, ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 6 മുതൽ 10 വരെ മനയ്ക്കച്ചിറയിലെ മണിമലയാറിന്റെ തീരത്ത് ശ്രീനാരായണ കൺവൻഷൻ നടക്കും. കൺവൻഷന് മുന്നോടിയായുള്ള പീതാംബകദീക്ഷ ചടങ്ങ് മ...