പുതിയ വാർത്തകൾ

|JACOB CHERIAN| കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം സമാപിച്ചു. ∆ സമ്പൂര്‍ണ സുരക്ഷാ പദ്ധതിയായ ന്യായ് നടപ്പാക്കും. ∆ സാമ്പത്തിക-ജാതി സെന്‍സസ് നടത്തും. ∆ പ്രവർത്തകർക്ക് മദ്യം ഉപ യോഗിക്കുന്നതിൽ വിലക്കില്ല. ◾സാമൂഹികനീതി-ശാക്തീകരണ വിഷയത്തില്‍ ചരിത്രപ്രഖ്യാപനവുമായി കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പുരില്‍ സമാപനം. അധികാരത്തിലെത്തിയാല്‍ പത്തുവര്‍ഷം കൂടുമ്പോഴുള്ള സെന്‍സസിനൊപ്പം സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് നടത്തുമെന്നും ഒ.ബി.സി. വിഭാഗത്തിന് പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എസ്.സി., എസ്.ടി.,ഒ.ബി.സി. വിഭാഗങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സീറ്റുകള്‍ നല്‍കുമെന്നും പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന സമ്പൂര്‍ണ സുരക്ഷാ പദ്ധതിയായ ന്യായ് നടപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായി ക്നാനായ കൺവെൻഷൻ സമാപിച്ചു. ധീരതയോടെ കുരിശ് ചുമക്കുന്നതാണ് വിശുദ്ധിയുടെ ലക്ഷണം-മാർ തോമസ് തറയിൽ. ◾ധീരതയോടെ കുരിശുകൾ എടുക്കുന്നതാണ് വിശുദ്ധിയുടെ ലക്ഷണമെന്നും, പ്ര...