Posts

Showing posts from September 26, 2022

നാളത്തെ പത്രവാർത്തകൾ ഇന്നേ വായിക്കാം.

Image
പുളിക്കീഴ് എസ് ഐ സാജൻ പീറ്ററെ സ്ഥലംമാറ്റി. ◾മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പുളിക്കീഴ് എസ്.ഐ സാജന്‍ പീറ്ററെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ പത്തനംതിട്ട എസ്പി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് എസ് ഐക്കെതിരെ വകുപ്പ് തല നടപടി ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ പത്തനംതിട്ട സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് എസ് പി ഉത്തരവിറക്കിയത്. അഭിരാമിയുടെ കുടുംബത്തിന് അടിയന്തരമായി സഹായം നൽകണമെന്ന് വിക്ടർ ടി തോമസ് ◾പത്തനംതിട്ട: തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ട അഭിരാമി എന്ന കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം എത്തിക്കണമെന്നും. തെരുവ് നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും അക്രമണത്തിൽ പരിക്കേൽക്കുന്നവർ ക്ക് സർക്കാർ ധനസഹായം നൽകണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാചിലവ് സർക്കാർ സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണം എന്നും വിക്ടർ ആവശ്യപ്പെട്ടു. അഭിരാമിയുടെ മരണം സർക്കാരിനും ആരോഗ്യവകുപ്പിനും ഉണ്ടായ അനാസ്ഥ മൂലം ആണ് സംഭ...